ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉണ്ട | filmibeat Malayalam

2019-07-01 742

mammootty's unda movie latest collection updates
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ നാലാമത്തെ വിജയ ചിത്രമായി ഉണ്ട പ്രദര്‍ശനം തുടരുകയാണ്. മധുരരാജയ്ക്ക് ശേഷമുളള മമ്മൂക്കയുടെ വലിയ വിജയങ്ങളിലൊന്നായാണ് സിനിമ മാറിയിരിക്കുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ഉണ്ട ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തതോടെ സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഉണ്ടയെന്ന് സിനിമ കണ്ടവര്‍ വിലയിരുത്തിയിരുന്നു.മാസ് ഹീറോ പരിവേഷമൊന്നുമില്ലാതെ പച്ച മനുഷ്യനായിട്ടാണ് ഇത്തവണ മമ്മൂക്ക എത്തിയിരുന്നത്. മമ്മൂക്കയുടെ പ്രകടനത്തോടൊപ്പം സംവിധായകന്റെ മികവിനെയും എല്ലാവരും പ്രശംസിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഉണ്ട കുതിക്കുന്നത്